വയനാട് ദുരിതബാധിതർക്ക് സഹായങ്ങളുമായി സാംസ്കാരികസംഘടനകളും ജനപ്രതിനിധികളും വ്യക്തികളും…
ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതർക്ക് സഹായവുമായി സാംസ്കാരിക സംഘടനകളും ജനപ്രതിനിധികളും വ്യക്തികളും . ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന 25000 രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ കൈമാറി. പുരോഗമന കലാ സാഹിത്യ സംഘം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 35000 രൂപ യൂണിറ്റ് സെക്രട്ടറി ഷെറിൻ മുഹമ്മദും മറ്റ് ഭാരവാഹികളും ചേർന്ന് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. സെൻ്റ് ജോസഫ്സ് കോളേജ് മുൻ അധ്യാപിക സിസ്റ്റർ റോസ് ആൻ്റോ താലൂക്ക് വികസനസമിതി യോഗത്തിൽ എത്തി മന്ത്രിക്ക് 25000 രൂപ കൈമാറി. നഗരസഭ കൗൺസിലർ ലേഖ ഷാജൻ ഒരു മാസത്തെ ഓണറേറിയം അടക്കം 10000 രൂപയും കനാൽപ്പാലത്തിന് അടുത്ത് പറമ്പി ജോൺ ഒരു ലക്ഷവും പിടിആർ ഹാൾ ഉടമ അബ്ദുൽ സമദ് പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് മാറ്റി വച്ചിരുന്ന തുകയും പുല്ലൂർ ഊരകം സ്വദേശിനി തങ്കമണി മണിമാടത്തിൽ പെൻഷൻ തുക അടക്കം 10000 രൂപയും മന്ത്രിക്ക് കൈമാറി.