ഇരിങ്ങാലക്കുട നഗരസഭയിൽ ക്വിക്ക് സെർവ് പദ്ധതി; ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത് 43 പേർ …

ഇരിങ്ങാലക്കുട നഗരസഭയിൽ ക്വിക്ക് സെർവ് പദ്ധതി; ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത് 43 പേർ …

ഇരിങ്ങാലക്കുട :

ഇരിങ്ങാലക്കുട നഗരസഭയിൽ ക്വിക്ക് സെർവ് പദ്ധതി. കുടുംബശ്രീ സിഡിഎസി ൻ്റെ നേതൃത്വത്തിൽ വീട്ടുജോലി, പാചകം രോഗീപരിചരണം, കൂട്ടിരിപ്പ്, വയോജന പരിപാലനം , ശിശു പരിപാലനം, തുടങ്ങിയ ജോലികൾ ചെയ്യാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിച്ച് പരിശീലനം നൽകാനും തൊഴിൽ നൽകാനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ തല ക്വിക്ക് സെർവ് – അർബൻ സർവീസ് ടീമിൻ്റെ പ്രഖ്യാപനം വൈസ്-ചെയർമാൻ ടി വി ചാർലി നിർവഹിച്ചു. കൗൺസിലർ സതി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അൽഫോൺസ തോമസ്, ലേഖ കെ ആർ,സിഡിഎസ് ചെയർപേഴ്സൺമാരായ പുഷ്പാവതി പി കെ , ശൈലജ ബാലൻ, ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസർ സീനത്ത് വി എ, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ നിസാ ബീവി പി എ , മുഹമ്മദ് ഷൗക്കത്തലി, ജോൺസൻ ലൂയീസ് എന്നിവർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ 43 പേരാണ് രജിസ്റ്റർ ചെയ്ത് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.

Please follow and like us: