കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശം; മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു…
ഇരിങ്ങാലക്കുട : ശക്തമായ കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശനഷ്ടങ്ങൾ. ഉച്ചയോടെ വീശിയ കാറ്റിൽ മാപ്രാണം – നന്തിക്കര റൂട്ടിൽ മാടായിക്കോണം സ്കൂളിലേക്ക് എത്തുന്നതിന് മുമ്പിലുള്ള വളവിൽ ഉള്ള വർക്ക്ഷോപ്പിലേക്ക് കൊണ്ട് വന്ന സ്കോർപിയോ കാറിന് മുകളിലേക്ക് പാഴ്മരം വീണു. പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ ക്രെയിൻ കൊണ്ട് വന്ന് മരം ഉയർത്തി മുറിച്ച് നീക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂർ നേരത്തേക്ക് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.തളിയക്കോണം സ്വദേശി കൂത്തുപാലയ്ക്കൽ സുഭാഷിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറ്റിൽ മാപ്രാണം പൊറ്റയിൽ തോപ്പ്മാടത്തിൽ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റുകളും തകർന്നു. ഇതേ തുടർന്ന് മേഖലയിലെ വൈദ്യുതി വിതരണവും സ്തംഭിച്ചു. വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.