പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ എല്പിക്കുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം …

പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ എല്പിക്കുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം …


ഇരിങ്ങാലക്കുട : വർധിച്ച ജോലി ഭാരം പരിഗണിച്ച് പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ നൽകുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

34 -ാം തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എംസിപി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന സമ്മേളനം തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെപിഎ തൃശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് കെ.ഐ മാർട്ടിൻ്റെ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. അഡീഷണൽ എസ്.പി ഉല്ലാസ് വി.എ, കെ.പി. ഒ.എ സംസ്ഥാന ട്രഷറർ കെ.എസ്. ഔസേപ്പ് , ഡിവൈഎസ്പിമാരായ വി.കെ. രാജു, കെ.ജി സുരേഷ്, ടി.കെ. ഷൈജു, സുമേഷ്. കെ, ഇരിഞ്ഞാലക്കുട സി ഐ അനീഷ് കരീം, കെ പി ഓ എ തൃശൂർ സിറ്റി ജില്ലാ സെക്രട്ടറി ബിനു ഡേവീസ് , കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ സിറ്റി ജില്ലാ സെക്രട്ടറി മധുസൂദനൻ സി.ജി, കെപിഎ തൃശ്ശൂർ റൂറൽ ജില്ലാ സെക്രട്ടറി വിജോഷ് എം. എൽ എന്നിവർ ആശംസകൾ നേർന്നു.സ്വാഗത സംഘം ജനറൽ കൺവീനർ സിൽജോ.വി.യു. സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എം സി ബിജു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ ബിജു സംഘടനാ റിപ്പോർട്ടും, കെപി ഒ എ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പി. രാജു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജിജു സി.കെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി സന്തോഷ് പ്രമേയാവതരണവും നിർവഹിച്ചു. സമ്മേളനത്തിൽ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനിൽ നിന്നായി 200 ഓളം ഓഫീസർമാർ പങ്കെടുത്തു.

Please follow and like us: