നാലമ്പലദർശനം; ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ അഞ്ച് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി …

നാലമ്പലദർശനം; ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ അഞ്ച് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി …

ത്യശ്ശൂർ : കെഎസ്ആർടിസി യുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാലമ്പലദർശനത്തിനായി നടത്തുന്നത് അഞ്ച് പ്രത്യേക സർവീസുകൾ . തൃശ്ശൂർ, ഗുരുവായൂർ കേന്ദ്രങ്ങളിൽ നിന്ന് ഒന്ന് വീതവും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും മറ്റ് ജില്ലകളിൽ നിന്നായി ദിവസത്തിൽ ഒന്നും സർവീസുകളാണ് കെഎസ്ആർടിസി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട യൂണിറ്റിൽ നിന്നും പുലർച്ചെ നാല് മണിക്ക് സർവീസുകൾ ആരംഭിക്കും. 310 രൂപയാണ് ഒരാളുടെ യാത്രാ നിരക്ക്. കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സ്പെഷ്യൽ സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, കെഎസ്ആർടിസി വികസനസമിതി കൺവീനർ ജയൻ അരിമ്പ്ര എന്നിവർ ആശംസകൾ നേർന്നു. ഇൻസ്പെക്ടർ ഇൻ ചാർജ്ജ് ടി കെ കൃഷ്ണകുമാർ സ്വാഗതവും ചാലക്കുടി യൂണിറ്റ് ഇൻസ്പെക്ടർ ഡൊമിനിക് പെരേര നന്ദിയും പറഞ്ഞു.

Please follow and like us: