മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം; മുഖ്യപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി…
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ മൂര്‍ക്കനാട് കറുത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (26), പുല്ലൂർ തുറവന്‍കാട് സ്വദേശി തൈവളപ്പില്‍ അഭിഷേക് (28), വെള്ളാങ്കല്ലൂര്‍ അമ്മാട്ടുക്കുളം കുന്നത്തൂർ മെജോ (32) എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മൂന്നുപേരും ഇരിങ്ങാലക്കുടയില്‍ 2018ല്‍ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് കനാൽബെയ്സ് സ്വദേശി മോന്തച്ചാലില്‍ വിജയന് എന്നയാളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിക്കുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തപ്രതികളാണ് മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസിലും ഉൾപ്പെട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതികൾ ജാമ്യത്തിൽ ഇറങ്ങി കൊലപാതകക്കേസിൽ ഉൾപ്പെട്ടതായി കാണിച്ച് പോലീസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതി നടപടികൾ ഉണ്ടായിരിക്കുന്നത്.