ഋതു -അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; പ്രദർശനങ്ങൾ നാളെ ആരംഭിക്കും; ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു; അന്യം നിന്നു പോകുന്ന തദ്ദേശീയമായ കലാ രൂപങ്ങൾ സംരക്ഷിക്കാൻ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി….
ഇരിങ്ങാലക്കുട: വനം വകുപ്പ്, തൃശ്ശൂർ അന്തർദേശീയ ചലച്ചിത്രോൽസവം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന പട്ടണത്തിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേളയുടെ പ്രദർശനങ്ങൾ നാളെ (ജൂൺ 27 ) ആരംഭിക്കും. ദേശീയഅന്തർദേശീയതലത്തിൽ ശ്രദ്ധ നേടിയ 25 ഓളം ഡോക്യുമെൻ്ററികളും ഫീച്ചർ ഫിലിമുകളുമാണ് രണ്ട് ദിവസങ്ങളായി കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണി മുതൽ പ്രദർശിപ്പിക്കുന്നത്. സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കൂടിയാട്ട കുലപതി വേണുജി ഫെസ്റ്റിവൽ ഗൈഡ് പ്രകാശനം ചെയ്തു. അന്യം നിന്നു പോകുന്ന തദ്ദേശീയമായ കലാരൂപങ്ങളെ സംരക്ഷിക്കാൻ ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് വേണുജി പറഞ്ഞു. ക്രൈസ്റ്റ് കോളേജ് അധ്യാപകൻ ബിബിൻപ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷയായിരുന്നു. ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ പ്രൊഫ ബിബിൻ തോമസും വിദ്യാർഥി അരിസ്റ്റോയും ഫെസ്റ്റിവൽ ബാഗും പാസ്സും എറ്റുവാങ്ങി. ഹിന്ദി വകുപ്പ് ആരംഭിച്ച വിത്ത് കൊട്ടയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസി. ഡയറക്ടർ എസ് മിനി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ട്രഷറർ ടി ജി സച്ചിത്ത് ആശംസകൾ നേർന്നു. കായിക വിഭാഗം മേധാവി പ്രൊഫ സ്റ്റാലിൻ റാഫേൽ സ്വാഗതവും ഫിസിക്സ് വിഭാഗം അധ്യാപിക ജിസ്ബി മേരി പൗലോസ് നന്ദിയും പറഞ്ഞു.