കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം….
ഇരിങ്ങാലക്കുട :കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. പ്രിയ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറർ പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി ബി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ ജി റാണി കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി വി ഹാപ്പി,സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ്, ജില്ലാ പ്രസിഡണ്ട് ആർ ഹരീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എ എം നൗഷാദ്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം കെ ഉണ്ണി, പ്രസീത ജി, ജില്ലാ കമ്മറ്റി അംഗം കെ ജെ ക്ളീറ്റസ്,വി അജിത് കുമാർ, പി എ നൗഫൽ,എൻ രഞ്ജിത, പി സി സവിത,എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി
ഇ ജി റാണി (പ്രസിഡണ്ട് ),ടി കേശവദാസ്, ഇ എ ആശ (വൈ. പ്രസിഡണ്ടുമാർ) പി ബി മനോജ് കുമാർ (സെക്രട്ടറി)എം എ സജി, എൻ രഞ്ജിത(ജോ. സെക്രട്ടറിമാർ),പി എ നൗഫൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
വനിതാ കമ്മിറ്റി ഭാരവാഹികളായി പി സി സവിത (പ്രസിഡണ്ട്),എൻ രഞ്ജിത(സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.