ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ 101 ലും എൻഡിഎ മുന്നിൽ; യുഡിഎഫ് അറുപത് ബൂത്തിൽ മുന്നിൽ എത്തിയപ്പോൾ എൽഡിഎഫ് മേധാവിത്വം ഇരുപത് ബൂത്തുകളിൽ മാത്രമെന്ന് കണക്കുകൾ ….
തൃശ്ശൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ 101 ബൂത്തുകളിലും എൻഡിഎ മുന്നിൽ . കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ വിജയം കണ്ട യുഡിഎഫ് 60 ബൂത്തുകളിൽ മുന്നിൽ എത്തിയപ്പോൾ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നിൽ എത്തിയ എൽഡിഎഫിന് ഇത്തവണ 20 ബൂത്തുകളിൽ മാത്രമാണ് മുന്നിൽ എത്താൻ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മേധാവിത്വം നേടിയ കാട്ടൂർ, കാറളം, പൊറത്തിശ്ശേരി , മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര , ആളൂർ മണ്ഡലങ്ങൾ 2024 ൽ എൻഡിഎ കൈപ്പിടിയിൽ ഒതുക്കിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കരുവന്നൂർ ബാങ്ക് സ്ഥിതി ചെയ്യുന്ന പൊറത്തിശ്ശേരി മേഖലയിലെ 24 ബൂത്തുകളിൽ 19 ലും എൻഡിഎ മുന്നിലാണ്. കരുവന്നൂർ ബാങ്ക് കൊള്ള വിഷയത്തിൽ സജീവമായി യുഡിഎഫും സമരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും പൊറത്തിശ്ശേരി മണ്ഡലത്തിൽ ആറ് ബൂത്തുകളിലാണ് യുഡിഎഫിന് മുന്നിൽ എത്തിയത്. ഒരു ബൂത്തിൽ പോലും മുന്നിൽ എത്താൻ എൽഡിഎഫിന് കഴിഞ്ഞില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മണ്ഡലത്തിൽ 13016 വോട്ടിൻ്റെ മേധാവിത്വമാണ് എൻഡിഎ യ്ക്കുള്ളത്.