തൃശ്ശൂർ ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും കരുത്തറിയിച്ച് എൻഡിഎ ; 13016 വോട്ടുകൾക്ക് ഇരിങ്ങാലക്കുടയിൽ മുന്നിൽ; പൊറത്തിശ്ശേരി, കാട്ടൂർ , കാറളം, മുരിയാട്, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിൽ എൻഡിഎ മുന്നിൽ…

തൃശ്ശൂർ ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും കരുത്തറിയിച്ച് എൻഡിഎ ; 13016 വോട്ടുകൾക്ക് ഇരിങ്ങാലക്കുടയിൽ മുന്നിൽ; പൊറത്തിശ്ശേരി, കാട്ടൂർ , കാറളം, മുരിയാട്, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിൽ എൻഡിഎ മുന്നിൽ…

 

ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലും കരുത്തറിയിച്ച് എൻഡിഎ . ചരിത്രം രചിച്ച് കൊണ്ട് 13016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും നേടിയിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59515 വോട്ടാണ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ 46499 വോട്ടും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ 45022 വോട്ടുമാണ് നേടിയിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നേടിയത് 11390 വോട്ടിൻ്റെയും 2014 ൽ എൽഡിഎഫ് നേടിയത് 5001 വോട്ടിൻ്റെയും ഭൂരിപക്ഷമാണ്. 2014 ൽ എൻഡിഎ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും 14048 വോട്ടും 2019 ൽ 42857 വോട്ടുമാണ് നേടിയിരുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയസ്വാധീനം വർധിപ്പിച്ച് കൊണ്ട് 2024 ൽ 59515 വോട്ട് നേടി എൻഡിഎ യും മുഖ്യകക്ഷിയായ ബിജെപി യും ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ടൗണിലും ആളൂരും യുഡിഎഫ് ആണ് മുന്നിൽ. പൊറത്തിശ്ശേരി, കാട്ടൂർ , കാറളം, മുരിയാട്, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിൽ എൻഡിഎ ഒന്നാം സ്ഥാനത്തും ആളൂരിൽ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ടൗണിൽ മൂന്നുറോളം വോട്ടുകൾക്ക് മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നതെന്നാണ് സൂചന.

Please follow and like us: