ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡ്; അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ മഴ മൂലം നീണ്ട് പോയതാണെന്നും കെഎസ്ടിപി അധികൃതർ..

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡ്; അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ മഴ മൂലം നീണ്ട് പോയതാണെന്നും കെഎസ്ടിപി അധികൃതർ….

 

ഇരിങ്ങാലക്കുട : കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ചതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിലെ അറ്റകുറ്റപ്പണികൾ കെഎസ്ടിപി യുടെ നേത്യത്വത്തിൽ ഉടൻ ആരംഭിക്കും. മുരിയാട് -വേളൂക്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വർഷം റോഡ് ഭാഗികമായി പൊളിക്കേണ്ടി വന്നത്. അറ്റകുറ്റപ്പണികൾ തുടർന്ന് നടത്തിയെങ്കിലും റോഡ് തകർന്ന് കുണ്ടും കുഴിയുമായി അപകടാവസ്ഥയിൽ ആവുകയായിരുന്നു. തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ റോഡ് വികസന പദ്ധതിയുടെ ഭാഗമായി റോഡ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ തന്നെ കെഎസ്ടിപി ക്ക് കൈമാറി കഴിഞ്ഞിരുന്നതായി വാട്ടർ അതോറിറ്റി ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്. ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്ന് കുടിവെള്ള പദ്ധതിയുടെ കരാറുകാരനെ കൊണ്ട് രണ്ട് തവണ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും തുടർപ്രവർത്തനങ്ങൾ കെഎസ്ടിപി യാണ് ചെയ്യേണ്ടതെന്ന നിലപാടിലാണ് വാട്ടർ അതോറിറ്റി ഇപ്പോൾ. റോഡിൻ്റെ അറ്റകുറ്റപ്പണികളും കാനകൾ വൃത്തിയാക്കലും ഉടൻ ആരംഭിക്കുമെന്നും മഴ കാരണമാണ് നിർമ്മാണ പ്രവൃത്തികൾ നീണ്ട് പോയതെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഗതാഗത വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും കെഎസ്ടിപി അധികൃതർക്കും നിവേദനം നൽകിയിരുന്നു.

Please follow and like us: