ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ റോഡ് ഉപരോധസമരം ….

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ റോഡ് ഉപരോധസമരം ….

 

ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ തകർന്ന് കിടക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ റോഡ് ഉപരോധ സമരം. മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്നും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ കെഎസ്ടിപി യും പിഡബ്ല്യുവും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഒരു കിലോമീറ്റർ ദൂരം പോലും കുഴികൾ അടയ്ക്കാൻ തയ്യാറാകുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി. രാവിലെ ഒൻപതരോടെ ആരംഭിച്ച ഉപരോധ സമരം കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സോണിയ ഗിരി , മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൾ ഹഖ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, ബൂത്ത് പ്രസിഡണ്ടുമാർ , നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. സമരത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇരിങ്ങാലക്കുട സി ഐ മനോജ് ഗോപിയുടെ നേതൃത്വത്തിൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു.

Please follow and like us: