ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….

ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….

 

ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് ചിറയ്ക്കൽ കാളിദാസൻ ശിരസ്സിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടി തീർത്തു.തുടർന്ന് കുലീപിനി തീർത്ഥകരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ ആദ്യ ശീവേലി എഴുന്നള്ളത്തിന് സമാപനമായി.

മൂന്നാം ഉൽസവദിനമായ നാളെ (ഏപ്രിൽ 24) രാവിലെ 8.30 മുതൽ ശീവേലി, രാത്രി 9.30 മുതൽ വിളക്ക്, ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ സംഗമം വേദിയിലും സ്പെഷ്യൽ വേദിയിലുമായി തിരുവാതിരക്കളി, ഭരതനാട്യം, കർണ്ണാടക സംഗീതം, നൃത്തനൃത്യങ്ങൾ, ശാസ്ത്രീയ സംഗീതം, സംഗീതക്കച്ചേരി, സോപാന സംഗീതം, ശാസ്ത്രീയ ന്യത്തം, കഥകളി എന്നിവ അരങ്ങേറും.

Please follow and like us: