കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി സെറ്റ്ലേഴ്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…

കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി സെറ്റ്ലേഴ്സ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…

 

2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ചിലിയൻ ചിത്രം ” ദി സെറ്റ്ലേഴ്സ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1901 കാലത്ത് ചിലിയിൽ തദ്ദേശീയരായ സെൽക്നാം ജനത നേരിട്ട വംശഹത്യയാണ് 97 മിനിറ്റുള്ള ചിത്രം പ്രമേയമാക്കുന്നത്. ധനിക ഭൂവുടമയായ ജോസ് മെനെൻഡൻസ് ഭൂമിയുടെ വലിയ ഒരു ഭാഗം തിരിച്ച് പിടിക്കാൻ ബ്രിട്ടീഷ് ലെഫ്റ്റനൻ്റിൻ്റെ നേത്യത്വത്തിലുള്ള ഒരു അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ, ചിലിയൻ വംശജനായ യുവാവ് എന്നിവർ അടങ്ങുന്ന ഒരു മൂന്നംഗ സംഘത്തെ നിയമിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷനും ചിത്രം നേടിയിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന്.

Please follow and like us: