പദ്ധതി നിർവഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭയിൽ ഈ വർഷവും പുറകിൽ തന്നെ; ചിലവഴിച്ചത് 64. 67 % മാത്രം..
ഇരിങ്ങാലക്കുട : പദ്ധതി നിർവ്വഹണത്തിൽ ഈ വർഷവും ഇരിങ്ങാലക്കുട നഗരസഭ പുറകിൽ തന്നെ . 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിർവ്വഹണ കണക്കുകൾ വ്യക്തമായപ്പോൾ 64.67 % മാത്രമാണ് ചിലവഴിക്കാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ നഗരസഭകളിൽ പദ്ധതി ചിലവിൽ അറുപതാം സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസഭ. മൊത്തം പതിനാറ് കോടി രൂപയോളമാണ് പദ്ധതിയിനത്തിൽ നഗരസഭക്ക് ലഭിച്ചത്. അടുത്തുള്ള കൊടുങ്ങല്ലൂർ നഗരസഭ 85. 5 % ചിലവഴിച്ച് സംസ്ഥാനത്ത് ആറാം സ്ഥാനത്താണ്. ചാലക്കുടി നഗരസഭ 73. 25 ശതമാനമാണ് ചിലവഴിച്ചിരിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 84. 35 ശതമാനം പദ്ധതി ഫണ്ട് ചിലവഴിച്ചിട്ടുണ്ട്. മുരിയാട് (88. 92 %) പടിയൂർ (81 %), കാട്ടൂർ (87 . 15 %), കാറളം (89. 73 %) , വേളൂക്കര (85. 31 % ) , ആളൂർ ( 78.36%) എന്നിങ്ങനെയാണ് ചിലവഴിച്ചിരിക്കുന്നത്. അതേ സമയം ട്രഷറിയിൽ നിലവിൽ ക്യൂവിൽ ഉള്ള ബില്ലുകൾ പാസ്സാകുന്നതോടെ ശതമാനം ഉയരുമെന്ന് തദ്ദേശസ്ഥാപന മേധാവികൾ വ്യക്തമാക്കുന്നുണ്ട്.