മതേരത്വ സംരക്ഷണ സദസ്സുമായി എൽഡിഎഫ് ;ജനവിഭാഗങ്ങളെ തമ്മിലടപ്പിക്കുന്ന സംഘപരിവാറിൻ്റെ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കണമെന്നും മണിപ്പൂർ കേരളത്തിനുള്ള താക്കീതാണെന്നും ജോൺ ബ്രിട്ടാസ് എം പി….
ഇരിങ്ങാലക്കുട :മണിപ്പൂരിലെ പോലെ കേരളത്തിലെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള സംഘപരിവാറിൻ്റെ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം പി . മറക്കരുത് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് സംഘടിപ്പിച്ച മതേരത്വ സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും ആദിവാസി വാസസ്ഥലങ്ങൾക്കും നേരെനടന്ന കടന്നാക്രമങ്ങൾ ഭരണകൂടത്തിൻ്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. പാർലമെൻ്റിൽ ദിവസങ്ങളോളം മൗനം പാലിച്ച പ്രധാനമന്ത്രി ലോകത്തിനു മുമ്പിൽ തന്നെ ഇന്ത്യയെ അപഹാസ്യമാക്കി. ഇവിടെയും മണിപ്പൂർ തന്ത്രം ആവർത്തിക്കാൻ സംഘപരിവാർ ശ്രമിക്കുമെന്ന് മോഡി ഭക്തരായ ആളുകൾ മനസ്സിലാക്കണമെന്നും അപകടമാണെന്ന് തിരിച്ചറിഞ്ഞിട്ടും മോഡിക്ക് കൂട്ട് നിൽക്കുന്നവർ സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വിഎസ് സുനിൽകുമാറിനെ വിജയിപ്പിക്കുക എന്നുള്ളത് ഇന്ത്യയെ രക്ഷിക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പൂതംക്കുളം മൈതാനിയിൽ നടന്ന യോഗത്തിൽ
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ,മുൻ എംഎൽ എ പ്രൊഫ കെ.യു
അരുൺ മാസ്റ്റർ,
എഴുത്തുകാരൻ അശോകൻ ചരുവിൽ, എൽഡി എഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് , സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ. ആർ വിജയ , സി പി ഐ ജില്ലാ കൗൺസിൽ അംഗം എൻ. കെ ഉദയപ്രകാശ്, സി പി ഐ എം ഏരിയാ സെക്രട്ടറി വി എ മനോജ് കുമാർ,ഘടക കക്ഷി നേതാക്കളായ
രാജു പാലത്തിങ്കൽ,പാപ്പച്ചൻ വാഴപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും ടി.കെ വർഗീസ് നന്ദിയും പറഞ്ഞു.