കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം ഏപ്രിൽ 10 ന് ; പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യസമ്മാനത്തിന് സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി….

കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം ഏപ്രിൽ 10 ന് ; പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യസമ്മാനത്തിന് സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി….

 

ഇരിങ്ങാലക്കുട : യുവകലാസാഹിതി ഏർപ്പെടുത്തിയ പ്രഥമ ‘യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനത്തിന് ‘ സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി.അദ്ദേഹത്തിൻ്റെ ‘സ്വരം’ എന്ന നോവലാണ് സമ്മാനാർഹമായ കൃതി. കെ വി രാമനാഥൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിനമായ ഏപ്രിൽ 10 ന് യുവകലാസാഹിതിയും എംജി ലൈബ്രറിയും സംയുക്തമായി ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന

അനുസ്മരണ സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദബാബു, സെക്രട്ടറി അഡ്വ രാജേഷ് തമ്പാൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണവും ഛായാചിത്രം അനാച്ഛാദനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും.

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തും.

കവിയും ഗ്രന്ഥകർത്താവുമായ

പി എൻ ഗോപികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം വി എസ് വസന്തൻ, മഹാത്മാഗാന്ധി ലൈബ്രറി പ്രസിഡന്റ് അഡ്വ കെ ജി അജയകുമാർ, പുരസ്കാരനിർണ്ണയ സമിതി അംഗം കെ ശ്രീകുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: