ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ;കഞ്ചാവ് വിൽപ്പന ആളൊഴിഞ്ഞ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് …
ചാലക്കുടി: വെള്ളിക്കുളങ്ങര മേഖലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണം നടത്തി കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം റോഡിൽ കൈപ്പുള്ളിപറമ്പിൽ വീട്ടിൽ സൂര്യ (19 വയസ് ) എന്നയാളെ വെള്ളിക്കുളങ്ങര എസ് ഐ അഫ്സൽ എം. അറസ്റ്റ് ചെയ്തു.ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തിയാണ് സൂര്യയുടെ ലഹരിവിൽപന. പതിവു ഇടപാടുകാർക്ക് ആളൊഴിഞ്ഞ റബ്ബർ തോട്ടങ്ങളിലാണ് കഞ്ചാവ് കൈമാറിയിരുന്നത്.
സൂര്യയുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല.
വി.ജി സ്റ്റീഫൻ, സുനിൽ യു.എം, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, ഷാജു വി.വി, മൂസ പി.എം., ഷൈല പി.എം , സിൽജോ വി.യു, ഷോജു എം.എസ്,സുനീഷ് കെ.വി, ഷിജു ടി.വി, റെജി എ .യു ,ബിനു എം. ജെ, ഷിജോ തോമസ്, എന്നിവരടങ്ങിയ സംഘമാണ് രണ്ടര ആഴ്ചയോളം യുവാവിനെ നിരന്തരം നിരീക്ഷിച്ച് കഞ്ചാവ് പിടികൂടിയത്.