മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണമെന്ന് ടി എൻ പ്രതാപൻ എം പി..

മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണമെന്ന് ടി എൻ പ്രതാപൻ എം പി..

 

ഇരിങ്ങാലക്കുട: വിദ്വേഷവും വർഗീയതയും പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയും ഭരണഘടന പോലും ഇല്ലാതാക്കുകയും ചെയ്യുന്ന മോദി സർക്കാരിനെ തൂത്തെറിയാൻ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവണമെന്ന് ടി. എൻ പ്രതാപൻ എം.പി. ഇരിങ്ങാലക്കുടയിൽ യു.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ സംസ്ഥാന ഭരണത്തിനെതിരെയുമുള്ള വിധിയായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ വർഗീയതയ്ക്ക് വളമിടുന്ന ജോലിയാണ് കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു.തങ്ങളുടെ അഴിമതിയും മാസപ്പടിയുമടക്കമുള്ള വിഷയങ്ങളും തേച്ചുമായ്ച്ച് കളയാനുള്ള തത്രപ്പാടിലാണ് പിണറായി വിജയൻ. മോദി സ്തുതി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, എം.പി വിൻസെൻ്റ്, എം പി ജാക്സൻ,കെ.ആർ ഗിരിജൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി ജയറാം, അഡ്വ എം എസ് അനിൽകുമാർ കെ.കെ ശോഭനൻ, ആൻ്റോ പെരുമ്പള്ളി,സതീഷ്, വിമല,സോണിയ ഗിരി, സുജാസഞ്ജീവ് കുമാർ, സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, കെ എ റിയാസുദ്ദീൻ, റോക്കി ആളൂക്കാരൻ, മിനി മോഹൻദാസ്, രാജലക്ഷ്മി കുറുമാത്ത്,ഗീത മനോജ്, അബ്ദുൾ ഹഖ്, സി. കെ ഭാസി, ഷാജു പാറേക്കാടൻ, ബാബു തോമസ്, ശ്രീകുമാർ, ബാസ്റ്റിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Please follow and like us: