അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറങ്ങും; സമാപനദിനത്തിൽ ‘വലസൈപറവകളും ‘ , ‘ദായവും ‘..

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറങ്ങും; സമാപനദിനത്തിൽ ‘വലസൈപറവകളും ‘ , ‘ദായവും ‘..

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരത്തോടെ സംഘടിപ്പിച്ച് അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ (മാർച്ച് 14) കൊടിയിറങ്ങും. എഴാം ദിവസം രാവിലെ 10 ന് മാസ് മൂവീസിൽ നവാഗത സംവിധായകൻ സുനിൽ മാലൂരിൻ്റെ ” വലസൈ പറവകൾ ” , തുടർന്ന് 12 ന് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ” ദായം ” എന്നീ മലയാള ചിത്രങ്ങളും വൈകീട്ട് 6 ന് ജപ്പാനീസ് ചിത്രമായ മോൺസ്റ്ററും പ്രദർശിപ്പിക്കും. മേളയുടെ ആറാം ദിനത്തിൽ പ്രദർശിപ്പിച്ച മണ്ണ് ഡോക്യുമെൻ്ററിയുടെ സംവിധായകൻ രാംദാസ് കടവല്ലൂരിനെ പ്രൊഫ. ഐ ഷൺമുഖദാസ് ആദരിച്ചു. തുടർന്ന് പ്രദർശിപ്പിച്ച തോല്ക്കുന്ന യുദ്ധത്തിലെ പടയാളികൾ എന്ന ഡോക്യുമെൻ്ററിയുടെ കാഴ്ചാനുഭവങ്ങളെക്കുറിച്ച് കവി ബക്കർ മേത്തല , പി കെ ഭരതൻ മാസ്റ്റർ , സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപിക പ്രൊഫ ലിറ്റി ചാക്കോ എന്നിവർ സംസാരിച്ചു.

Please follow and like us: