ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഫെബ്രുവരി 27, 28 തീയതികളിൽ അന്തർദേശീയ സെമിനാർ ; പങ്കെടുക്കുന്നത് ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ….

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഫെബ്രുവരി 27, 28 തീയതികളിൽ അന്തർദേശീയ സെമിനാർ ; പങ്കെടുക്കുന്നത് ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ….

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും സൗത്ത് ആഫ്രിക്കയിലെ റോഡ്സ് യൂണിവേഴ്സിറ്റി സംയുക്തമായി ഫെബ്രുവരി 27, 28 തീയതികളിൽ ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. 27 ന് രാവിലെ 10 ന് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് കോൺഫ്രറൻസ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡി , വകുപ്പ് മേധാവി ഡോ സിസ്റ്റർ ജെസ്സിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് രാജ്യങ്ങളിൽ നിന്നായി മൂന്നുറോളം പേർ കോൺഫ്രറൻസിൽ പങ്കെടുക്കും. നാല്പതോളം പ്രബന്ധങ്ങളുടെ അവതരണവും രണ്ട് ദിവസങ്ങളിലായി നടക്കും. സംഘാടകരായ ഡോ ജോസ് കുര്യാക്കോസ്, അഞ്ജു ആൻ്റണി
എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: