ചേർപ്പിൽ അതിമാരക മയക്കുമരുന്ന് വേട്ട; 20 ഗ്രാം എംഡിഎംഎ യുമായി പെരിഞ്ഞനം, നെന്മാറ സ്വദേശികൾ പിടിയിൽ..
തൃശ്ശൂർ : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചൊവ്വൂരിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും ചേർപ്പ് പോലീസിൻ്റെയും നേതൃത്വത്തിൽ അതിമാരക മയക്കുമരുന്ന് വേട്ട. 20 ഗ്രാം എംഡിഎംഎ എന്ന സിന്തറ്റിക് ഡ്രഗുമായി പെരിഞ്ഞനം നെല്ലിക്കത്തറ ഷിവാസ് (29) , പാലക്കാട് നെന്മാറ കോതകുളം റോഡിൽ പുന്നചാന്ത് വീട്ടിൽ ബ്രിജിത ( 25 ) എന്നിവർ
തൃശ്ശൂർ റൂറൽ ഡൻസാഫ് സംഘത്തിൻ്റെയും ചേർപ്പ് പോലീസിൻ്റെയും പിടിയിലായി. ഇവരിൽ നിന്നും അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെടുന്ന സിന്തറ്റിക് ഡ്രഗ് ആയ എംഡിഎംഎ 20 ഗ്രാം കണ്ടെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ്പി എൻ മുരളീധരൻ,ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലാൽ, ഉദ്യോഗസ്ഥരായ സ്റ്റീഫൻ വി ജി പ്രദീപ് സി ആർ .ജയകൃഷ്ണൻ പി പി , ഷൈൻ ടി ആർ,സതീശൻ മടപ്പാട്ടിൽ, സിൽജോ വി യു , മൂസ പി എം , സൂരജ് വി ദേവ്, ലിജു ഇയ്യാനി, ബിനു എം ജെ, മിഥുൻ ആർ കൃഷ്ണ, സിജോ തോമസ്, സോണി പി എക്സ്, മാനുവൽ എം വി / നിശാന്ത് എ ബി , റെജി എ യു, അജയഘോഷ്, സരസപ്പൻ, കവിത, സുനിൽ,മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പിടികൂടിയ സിന്തറ്റിക് മയക്കുമരുന്നിന് കേരളത്തിൽ ഒരു ലക്ഷം രൂപയോളം വിലവരും. പിടികൂടിയ മയക്കുമരുന്ന് പ്രതികൾ തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതികൾ തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികൾ ആണ്. അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂർ നിന്നുമാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നത് എന്ന് അറിവായിട്ടുണ്ട്. പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.