ജീവിതം പ്രതിസന്ധിയിലായതിനെ തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് 28 ലക്ഷം രൂപ ബാങ്ക് അധികൃതർ കൈമാറി; തീരുമാനം മണിക്കൂറുകൾ നീണ്ട ചർച്ചയെ തുടർന്ന്….

ജീവിതം പ്രതിസന്ധിയിലായതിനെ തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകിയ കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോലിക്ക് 28 ലക്ഷം രൂപ ബാങ്ക് അധികൃതർ കൈമാറി; തീരുമാനം മണിക്കൂറുകൾ നീണ്ട ചർച്ചയെ തുടർന്ന്….

 

ഇരിങ്ങാലക്കുട : ജീവിതം പ്രതിസന്ധിയിലായി ദയാവധത്തിന് സർക്കാരിനും കോടതിക്കും അപേക്ഷ നൽകിയ കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല വീട്ടിൽ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ആർ രാജേഷുമായി മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയായതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ടോടെ ചെക്ക് കൈമാറിയത്. ജോഷി വ്യക്തിപരമായി നടത്തിയിട്ടുള്ള നിക്ഷേപവും പലിശയും കണക്കാക്കിയിട്ടാണ് ചെക്ക് നൽകിയിരിക്കുന്നത്. താനും ബന്ധുക്കളുമടക്കം നിക്ഷേപം നടത്തിയിട്ടുള്ള 85 ലക്ഷത്തോളം രൂപ നൽകണമെന്ന് ജോഷി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോഷി നടത്തിയിട്ടുള്ള നിക്ഷേപത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സ്വീകരിച്ചിരുന്നത്. ദയാവധത്തിനുള്ള അപേക്ഷ ജോഷി നൽകിയതിനെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. ജോഷിയുടെ ബന്ധുക്കൾ നടത്തിയിട്ടുള്ള നിക്ഷേപം മടക്കി നൽകുന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ തീരുമാനമെടുക്കാമെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.

Please follow and like us: