പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ്റെ ധർണ്ണ…
ഇരിങ്ങാലക്കുട : ഇടത് സർക്കാറിനെതിരെ വിമർശനങ്ങളുമായി ഭരണാനുകൂല സംഘടന . പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ആവശ്യപ്പെട്ടു. പെൻഷൻ പ്രായം വർധിപ്പിക്കുക, കുടിശ്ശിക ഡിഎ അനുവദിക്കുക, വിരമിക്കൽ ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് ഫെഡറേഷൻ മേഖലാ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെഎസ്ഇബി സർക്കിൾ ഓഫീസ് മാർച്ച് എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി ഡി ജോമി അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ ഭാസി, എഐടിയുസി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ, മേഖലാ പ്രസിഡണ്ട് എം ബി അരുന്ധതി, ട്രഷറർ അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു.