കാട്ടൂർ പഞ്ചായത്തിൽ ആറ്, എട്ട് വാർഡുകളിൽ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ എംഎൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപ ചിലവിൽ..
ഇരിങ്ങാലക്കുട : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിലെ അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ടാം വാർഡിൽ 78-ാം നമ്പർ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആറാം വാർഡിലെ 71-ാം നമ്പർ അംഗൻവാടി പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നത്. നിർമാണോദ്ഘാടന പരിപാടികളിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം കമറുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിത മനോജ്, ഐസിഡിഎസ് സൂപ്പർവൈസർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.