അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 14 ന് കൊടികയറും …
ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ജനുവരി 14 ന് കൊടികയറി 23 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾ, കലാപരിപാടികൾ, കൊടിപ്പുറത്ത് വിളക്ക്, ശീവേലി, നാടകം, കഥകളി, ഭക്തിഗാന തരംഗിണി, ഡബിൾ തായമ്പക, പഞ്ചാരിമേളം, പഞ്ചവാദ്യം, പാണ്ടിമേളം, പ്രസാദ ഊട്ട് എന്നിവയാണ് പ്രധാന പരിപാടികളെന്ന് അവിട്ടത്തൂർ ദേവസ്വം പ്രസിഡണ്ട് ഡോ. മുരളി ഹരിതം, സെക്രട്ടറി കെ കെ കൃഷ്ണൻ നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ ദിനങ്ങളിൽ നടക്കുന്ന പഞ്ചാരിമേളത്തിന് പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കലാനിലയം ഉദയൻ നമ്പൂതിരി, കലാമണ്ഡലം ശിവദാസ് എന്നിവർ നേതൃത്വം നൽകും . സംഘാടകരായ വിഷ്ണു നമ്പൂതിരി, അഖിൽ ഉണ്ണിക്യഷ്ണൻ , വി എസ് മോഹനൻ , എ സി സുരേഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.