ഇരിങ്ങാലക്കുടയിൽ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ; നിർമ്മിച്ചത് 12 ലക്ഷം രൂപ ചിലവഴിച്ച് …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രവും . ഠാണാവിൽ താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്താണ് ആധുനിക സൗകര്യത്തോടുകൂടി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. വൈഫെ സൗകര്യം, സോളാര്‍ സിസ്റ്റം, റൂഫീങ്ങ് ലെറ്റുകള്‍, മ്യൂസിക്ക് സിസ്റ്റം, നീരിക്ഷണ ക്യാമറ, മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടുകള്‍ തുടങ്ങി ബുക്ക് ഷെല്‍ഫ് വരെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ആരാധനാലയങ്ങളും പുരാതന കലാരൂപങ്ങളും ബസ് സ്റ്റോപ്പിൽ ചിത്രീകരിച്ചിട്ടുണ്ട്.ആശുപത്രിക്ക് മുന്നിൽ ഉണ്ടായിരുന്ന കാന പുനര്‍നിര്‍മ്മിച്ച് അതിന് മുകളിലായാണ് 25.2 ചതുരശ്രമീറ്ററില്‍ രണ്ട് ഭാഗങ്ങളായി ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ബസ് സ്റ്റോപ്പിനായി വകയിരുത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി ടി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ,ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് , കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.