ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൃഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും ; ആദ്യ പരീക്ഷണം മാപ്രാണം ചിത്രവള്ളി പാടശേഖരത്തിൽ …

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൃഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും ; ആദ്യ പരീക്ഷണം മാപ്രാണം ചിത്രവള്ളി പാടശേഖരത്തിൽ …

 

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ ക്യഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും . കാർഷിക യന്ത്രവല്ക്കരണ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി പൊറത്തിശ്ശേരി കൃഷി ഭവൻ പരിധിയിലുള്ള ചിത്രവള്ളി പാടശേഖരത്തിൽ നിലവിൽ 45 ദിവസം പ്രായമുള്ള നെല്ലിന് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ നിർവഹിച്ചു. 58 വർഷങ്ങളായി മുടങ്ങാതെ കൃഷിയിറക്കുന്ന 35.5 ഐക്ടർ വരുന്ന ചിത്രവള്ളി പാട ശേഖരത്തിന്റെ പരിധിയിൽ നൂറോളം കർഷകരാണുള്ളത്. മാള വലിയ പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹിള റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡ്രോൺ പ്രയോഗം നടത്തിയത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി എസ് പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, കൗൺസിലർമാരായ അജിത് കുമാർ ,ബൈജു കുറ്റിക്കാടൻ, അൽഫോൺസ തോമസ് എന്നിവർ ആശംസകൾ നേർന്നു. പാടശേഖര സമിതി സെക്രട്ടറി വിൻസെന്റ് ആലുക്കൽ സ്വാഗതവും കൃഷി ഓഫീസർ ആൻസി നന്ദിയും പറഞ്ഞു.

Please follow and like us: