ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു …
ഇരിങ്ങാലക്കുട : ക്ഷേത്രക്കുളത്തിൽ കാൽ കഴുകാൻ ഇറങ്ങിയ വിദ്യാർഥി വഴുതി വീണ് മരിച്ചു. മൂർക്കനാട് പൊറത്താട് വലിയ വീട്ടിൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അജിൽ കൃഷ്ണ (16 വയസ്സ്) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് മൂർക്കനാട് എൽപി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ കാൽ കഴുകാൻ മൂർക്കാട് ശിവക്ഷേത്ര കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ ഇറങ്ങി അജിലിനെ മാപ്രാണം ലാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.രാജി അമ്മയും അനഘ സഹോദരിയുമാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.