ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു; നവീകരണ പ്രവർത്തനങ്ങൾ അമ്പത് ലക്ഷം രൂപ ചിലവിൽ …

ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു; നവീകരണ പ്രവർത്തനങ്ങൾ അമ്പത് ലക്ഷം രൂപ ചിലവിൽ …

 

 

ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണവും നവീകരണവകലശവും നടത്തുന്നതുമായി ബന്ധപ്പെട്ട് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു.

 

ക്ഷേത്ര ശ്രീകോവിൽ പുതുക്കി പണിത് 2025 താലപ്പൊലിക്ക് മുൻപായി പുനഃപ്രതിഷ്ഠയും കലശവും നടത്താനും, ഉദ്ദേശം അമ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഭക്തജനങ്ങളിൽ നിന്ന് തുക സമാഹരിക്കാനും യോഗം തീരുമാനിച്ചു.

 

സംഗമേശ്വര എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന രൂപീകരണയോഗം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.

 

ക്ഷേത്ര ക്ഷേമസമിതി രക്ഷാധികാരി നളിൻ ബാബു, എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ, പ്രൊഫ: ലക്ഷ്മണൻ നായർ, വിശ്വനാഥമേനോൻ നമ്പ്യാരുവീട്ടിൽ, ഹരിനാഥ് കൊറ്റായിൽ, കിഷോർ പള്ളിപ്പാട്ട്, ഇ. ജയരാമൻ, വിനയൻ മാസ്റ്റർ പുരയാറ്റ് എന്നിവർ സംസാരിച്ചു. ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി മനോജ് കുമാർ മാടശ്ശേരി സ്വാഗതവും വിജയൻ ചിറ്റേത്ത് നന്ദിയും പറഞ്ഞു. തുടർന്ന് തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ ചെയർമാനും മനോജ് കല്ലിക്കാട്ട് ജനറൽ കൺവീനറുമായി 251 അംഗ നവീകരണ സമിതി രൂപീകരിച്ചു.

Please follow and like us: