” സംഘി ചാൻസലർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തി ഗവർണറുടെ കോലം കത്തിച്ച് ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ പ്രതിഷേധം …
ഇരിങ്ങാലക്കുട : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. ” സംഘി ചാൻസലർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് , വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് എട്ടരയോടെ പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിലെ സർവകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഗവർണറുടെ ശ്രമമെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖലാ സെക്രട്ടറി പിന്റോ അധ്യക്ഷത വഹിച്ചു. കനീജ് കെ നന്ദനൻ , രാഹിൽ കെ ആർ , വിഷ്ണു വി കെ , അഞ്ജലി തുടങ്ങിയവർ നേത്യത്വം നൽകി.