കാനം രാജേന്ദ്രൻ; മതേതര കൂട്ടായ്മയുടെ പ്രാധാന്യം തിരിച്ചറിയുകയും നവകേരള നിർമ്മിതിക്കും വികസനത്തിനും പരിസ്ഥിതി രാഷ്ട്രീയത്തിനും വേണ്ടി നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന സർവകക്ഷിയോഗം …
ഇരിങ്ങാലക്കുട: അരനൂറ്റാണ്ടിൽ അധികകാലം പൊതു രാഷ്ട്രീയത്തിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിങ്ങാലക്കുടയിൽ നടന്ന സർവകക്ഷി യോഗം . ഇടത് തുടർഭരണം ഉറപ്പാക്കുന്നതിൽ വിട പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പം നിർണ്ണായക പങ്ക് വഹിച്ച കാനത്തിന് നവകേരള നിർമ്മിതിക്കും വികസനത്തിനും പരിസ്ഥിതി രാഷ്ട്രീയത്തിനും വേണ്ടി കൃത്യമായ നിലപാടുകൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നതായി യോഗം വിലയിരുത്തി. ടൗൺ ഹാൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു.സിപിഐ മുതിർന്ന നേതാവ് കെ.ശ്രീകുമാർ ,നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുജ സഞ്ജീവ്കുമാർ, സി പി ഐ (എം) ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ,കെപിസിസി മുൻ സെക്രട്ടറി എം.പി ജാക്സൺ, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടൻ, മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ,കെ.ആർ വിജയ, കെ.സി വേണുമാസ്റ്റർ, ജൂലിയസ് ആന്റണി , കെ എ റിയാസുദീൻ, ദാമോദരൻ, രാജു പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.സി പി ഐ മണ്ഡലം അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതം പറഞ്ഞു.