ആനന്ദപുരത്ത് സഹോദരങ്ങളുടെ മക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു…
ഇരിങ്ങാലക്കുട : സഹോദരങ്ങളുടെ മക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. ആനന്ദപുരം തറയ്ക്കപ്പറമ്പിൽ വടക്കേക്കര നാണു മകൻ ഗോപി ( 70 ),വടക്കേക്കര വേലപ്പൻ മകൻ രാജൻ ( 62 ) എന്നിവരാണ് രാവിലെ 7.30 നും ഉച്ചതിരിഞ്ഞ് 4.30 നുമായി മരിച്ചത് . ഇരുവരും അയൽവാസികൾ കൂടിയാണ്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വച്ച് രാവിലെ 7.30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഗോപിയുടെ മരണം. ഗോപിയുടെ സംസ്കാരം നടക്കുന്നതിന് മുൻപ് പാടത്ത് പണിക്കാർക്ക് ചായ നൽകുന്നതിന് പോയ രാജൻ വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. വഴിയിൽ വീണ് കിടക്കുന്നതായി കണ്ടെത്തിയ രാജനെ പണിക്കാർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. ഗോപിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. അനിലകുമാരിയാണ് ഗോപിയുടെ ഭാര്യ.
മക്കൾ പ്രീതി , കാർത്തിക് ,പ്രദീഷ് മരുമക്കൾ മനോജ്, സ്വാതി. സുധയാണ് രാജന്റെ ഭാര്യ. രാജന് മക്കളില്ല. സംസ്കാരം ഞായർ രാവിലെ 11 ന് സ്വവസതിയിൽ.