പൊതുസമൂഹത്തിന്റെ സമസ്ത മേഖലകളിലും ക്രൈസ്തവർ തഴയപ്പെടുകയാണെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്നും സ്വവർഗ്ഗ വിവാഹത്തെയും ഗർഭഛിദ്രത്തെയും പ്രോൽസാഹിപ്പിക്കുന്ന കലാവതരണങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും രൂപത ബിഷപ്പ് …

പൊതുസമൂഹത്തിന്റെ സമസ്ത മേഖലകളിലും ക്രൈസ്തവർ തഴയപ്പെടുകയാണെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്നും സ്വവർഗ്ഗ വിവാഹത്തെയും ഗർഭഛിദ്രത്തെയും പ്രോൽസാഹിപ്പിക്കുന്ന കലാവതരണങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും രൂപത ബിഷപ്പ് …

 

ഇരിങ്ങാലക്കുട :പൊതുസമൂഹത്തിന്റെ സമസ്ത രംഗങ്ങളിലും ക്രൈസ്തവര്‍ തഴയപ്പെടുന്ന സാഹചര്യമാണെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യം ഭാവിയില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന നിലയാണിപ്പോള്‍. ഇതു മുന്നില്‍ കണ്ട് മക്കളെ പൊതുജീവിതത്തിന്റെ എല്ലാ രംഗത്തും പ്രശോഭിക്കുന്നവരാക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് വേണ്ടത്. സിവില്‍ സര്‍വീസിലും നീതിന്യായ, പൊലിസ്, ഭരണരംഗങ്ങളിലും നമ്മുടെ കുട്ടികള്‍ കൂടുതലായി കടന്നുവരണം.

ക്രൈസ്തവരോടുള്ള അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പോലും തയാറാവാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എത്രയും വേഗം അത് പുറത്തുവിടുകയും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കുകയും വേണം.

സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം തുടങ്ങിയ ധാര്‍മിക വ്യതിചലനങ്ങളെ ക്രൈസ്തവ സമൂഹം എതിര്‍ക്കണമെന്നും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന സിനിമ, സീരിയല്‍, നാടകം തുടങ്ങിയവയെ നിരുത്സാഹപ്പെടുത്തണമെന്നും ഇടവകകളെ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രദേശങ്ങളായി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

‘പ്രേഷിത പ്രവര്‍ത്തനവും അല്‍മായ പങ്കാളിത്തവും’ ആസ്പദമാക്കി ഫാ. ജോമോന്‍ അയ്യന്‍കാനായില്‍ ക്ലാസെടുത്തു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു.

വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. ലാസര്‍ കുറ്റിക്കാടന്‍, സെക്രട്ടറിമാരായ ഡേവിസ് ഊക്കന്‍, ആനി ആന്റു എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us: