കരുവന്നൂരിലെ മുഴുവൻ നിക്ഷേപകർക്കും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിലേക്ക് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി….
ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിൻ്റെ പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മാപ്രാണം സെൻ്ററിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധ സമരം നടത്തി.കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപ തുക തിരിച്ചു കിട്ടുന്നതു വരെ പ്രക്ഷോഭ പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളുർ പറഞ്ഞു.
നവകേരളയാത്ര നയിച്ച് ഇരിങ്ങാലക്കുടയിലെത്തിയ പിണറായി വിജയൻ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനം ഇരിങ്ങാലക്കുടയിൽ വെച്ച് തന്നെ നടത്തണമെന്ന് ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.ഡി സി സി .വൈസ് പ്രസിഡൻ്റ് ഐ പി പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംഎൽഎ അനിൽ അക്കര, സുനിൽ അന്തിക്കാട്, സി.സി.ശ്രീകുമാർ, സി.ഐ.സബാസ്റ്റ്യൻ, ആൻ്റോ പെരുംമ്പിള്ളി, സോണിയ ഗിരി, കെ.ഗോപാലകൃഷ്ണൻ, കെ.എം.ഡൊമനിക്ക്, ജൈജു സെബാസ്റ്റ്യൻ, സോമൻ ചിറ്റേത്ത്, ഷാറ്റോ കുരിയൻ, സി.എം.നൗഷാദ്, കെ.വി.ദാസൻ, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, ടി.എം.ചന്ദ്രൻ സി.പ്രമോദ്, ഹരീഷ് മോഹൻ, അഡ്വ.സുഷിൽ ഗോപാൽ, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ ,റിസൻ വർഗീസ്, സിജോ ജോർജ്,ടി.വി.ചാർളി എന്നിവർ പ്രസംഗിച്ചു.സമരം തുടർന്ന പ്രവർത്തകരെ ഇരിങ്ങാലക്കുട സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി.