സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനായുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം …
ഇരിങ്ങാലക്കുട : സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനായിട്ടുള്ള തുകയും കേന്ദ്ര ഗവൺമെന്റ് നൽകാനുള്ള കുടിശ്ശികയും ഉടൻ നൽകണമെന്ന് കെ എസ്ടിഎ 33 – മത് ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം. ഗേൾസ് എൽപി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് കെ.കെ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. അംഗം ഡോ.എൻ.ജെ. ബിനോയി സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി ടി.എസ്. സജീവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപാ ആന്റണി, ഉല്ലാസ് പി.ജി, അനിൽകുമാർ തെക്കേടത്ത്,മുൻ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ പി.വി, കെ ജി മോഹനൻ , പ്രസീദ എന്നിവർ സംസാരിച്ചു .ബിജു കെ.ഡി , രക്തസാക്ഷി പ്രമേയവും സ്മിത സി.പി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിദ്യ. കെ.വി. പ്രവർത്തന റിപ്പോർട്ടും പ്രവീൺ സി.വി. വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.ജ്യോതിഷ് സി.വി. സ്വാഗതവും സുധീപ് എം.എസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.കെ. താജുദ്ദീൻ (പ്രസിഡന്റ്) വിദ്യ. കെ.വി. (സെക്രട്ടറി), പ്രവീൺ സി.വി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.