അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപം സമർപ്പിച്ചു; മാനവരാശിക്ക് മുന്നിൽ ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീ ശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിളള…
ഇരിങ്ങാലക്കുട : ഭാരതീയ സമൂഹത്തിനും മാനവരാശിക്കും മുമ്പിലും ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള . അവിട്ടത്തൂർ കീഴ്ത്യക്കോവിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വ വിജയിയാണ് ശ്രീശങ്കരനെന്നും ശങ്കരന് പകരം ഒരാളെ സമഗ്രതയിൽ കാണാൻ സാധിക്കുമോ എന്നത് സംശയമാണെന്നും ശങ്കര ദർശനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഗോവ ഗവർണർ പറഞ്ഞു. കൃഷ്ണർപ്പണം ട്രസ്റ്റ് പി എൻ ഈശ്വരൻ അധ്യക്ഷത വഹിച്ചു. പദ്മനാഭ ശർമ്മ, ചന്ദ്രൻ കല്ലിങ്ങപ്പുറം, വിപിൻ പാറമേക്കാട്ടിൽ, സി ആർ ശ്യാംരാജ് തുടങ്ങിയവർ പങ്കെടുത്തു ട്രസ്റ്റ് സെക്രട്ടറി എ സി ദിനേശ് വാര്യർ സ്വാഗതവും സി സി സുരേഷ് നന്ദിയും പറഞ്ഞു.