ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ; അന്വേഷിക്കാൻ ഐടി വിഭാഗം …

ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി; നടപടി ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ; അന്വേഷിക്കാൻ ഐടി വിഭാഗം …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും വിവിധ വാർഡുകളിൽ നിന്നായി 1500 ഓളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി. മാസങ്ങളോളം മുടങ്ങിയ പെൻഷൻ വിതരണം പുനരാരംഭിച്ച വേളയിലാണ് ഈ കണ്ടെത്തൽ. വാർധക്യ പെൻഷനുകളും വിധവാ പെൻഷനുകളുമായി ബന്ധപ്പെട്ട രേഖകൾ കൗൺസിലർമാരുടെ നേത്യത്വത്തിൽ നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെങ്കിലും ഗുണഭോക്താക്കളുടെ പട്ടികയിൽ അധികം പേരും ഇടം പിടിച്ചിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. ഗുണഭോക്താക്കളിൽ നിന്നുള്ള അന്വേഷണങ്ങൾ എത്തി തുടങ്ങിയതോടെ ജനപ്രതിനിധികളും സമ്മർദ്ദത്തിലായി. നഗരസഭയിലെ ജനറൽ വിഭാഗമാണ് വിഷയം കൈകാര്യം ചെയ്യുന്നത്. സംസ്ഥാന വ്യാപകമായി ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സംഭവം വിഷയമായതോടെ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേർന്ന് വിഷയം പരിശോധിക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി നഗരസഭ ചെയർപേഴ്സണും സെക്രട്ടറിക്കും നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ അറിയിച്ചു.സാങ്കേതിക പിഴവുകൾ മൂലമാണോ ഇത് സംഭവിച്ചിട്ടുള്ളതെന്ന് അറിയാൻ നഗരസഭയിലെ ഐടി വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Please follow and like us: