അയ്യങ്കാവ് ക്ഷേത്രസന്നിധിയിലെ ദേശവിളക്കിന്റെ തീയതി മാറ്റിയതിനെ ചൊല്ലി വിവാദം; നവകേരള സദസ്സിന്റെ പേരിൽ ദേശവിളക്കിന് അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി ബിജെപി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിശദീകരിച്ച് കൂടൽ മാണിക്യ ദേവസ്വം ; നോട്ടീസ് അച്ചടിച്ചതിന് ശേഷമാണ് പോലീസ് അനുമതി തേടിയതെന്നും അനുമതി ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് അടുത്ത ദിവസത്തേക്ക് ദേശവിളക്ക് മാറ്റിയതെന്നും വിശദീകരിച്ച് അയ്യപ്പസേവാസംഘം …

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്ര കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ആഘോഷം മാറ്റിവച്ചതിനെ ചൊല്ലി വിവാദം. ദേവസ്വത്തിൽ നിന്നുള്ള അനുമതിയോടെ അഖില കേരള അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ആറിനാണ് ദേശവിളക്ക് ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിന്റെ നോട്ടീസിന്റെ വിതരണവും സംഘാടകർ പൂർത്തിയാക്കുകയും ചെയ്തു . എന്നാൽ അന്നേ ദിവസം ക്ഷേത്രത്തിന്റെ അടുത്ത് തന്നെയുള്ള അയ്യങ്കാവ് മൈതാനത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പേരിൽ ദേശവിളക്ക് എഴാം തീയതിലേക്ക് മാറ്റിയെന്നും ഇതിന്റെ പിന്നിൽ സിപിഎം രാഷ്ട്രീയമാണെന്നും ആരോപിച്ച് ബിജെപി നഗരസഭ പാർലമെന്ററി പാർട്ടി രംഗത്ത് വന്നു. ഉത്രം നാളിൽ നടക്കേണ്ട ദേശവിളക്ക് ആചാരപരമായി തന്നെ നടത്താൻ ദേവസ്വത്തിന് ഉത്തരവാദിത്വമുണ്ടെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച വിവാദങ്ങളിൽ കഴമ്പില്ലെന്നും ഡിസംബർ ആറിന് ദേശവിളക്ക് നടത്താൻ അയ്യപ്പ സേവാ സംഘത്തിന് അനുമതി നേരത്തെ തന്നെ നൽകിയതാണെന്നും പിന്നീട് സംഘത്തിന്റെ തന്നെ അപേക്ഷയുടെ അടിസ്ഥാനത്തിൽ എഴാം തീയതിലേക്കും അനുമതി നൽകിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ദേവസ്വത്തിൽ നിന്ന് ഡിസംബർ 6 ന് ദേശവിളക്ക് നടത്താൻ നേരത്തെ തന്നെ അനുമതി വാങ്ങിയിരുന്നുവെന്നും നവകേരള സദസ്സിന്റെ കാര്യം ശ്രദ്ധയിൽ വന്നിരുന്നില്ലെന്നും നോട്ടീസുമായി സമീപച്ചപ്പോൾ പോലീസ് അനുമതി നിഷേധിച്ചതിന്റെ സാഹചര്യത്തിൽ ദേശവിളക്ക് അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നുവെന്നും ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അയ്യപ്പസേവാ സംഘം 377 ശാഖാ പ്രസിഡണ്ട് രാധാകൃഷ്ണസ്വാമി വിശദീകരിച്ചു.

Please follow and like us: