33 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവം ; ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 551 പോയിന്റ് നേടി ജേതാക്കളായി ; 500 പോയിന്റ് നേടി എടതിരിഞ്ഞി എച്ച്ഡിപി യും 467 പോയിന്റ് നേടി ആതിഥേയരായ ആനന്ദപുരം ശ്രീകൃഷ്ണയും രണ്ടും മൂന്നും സ്ഥാനത്ത് …
ഇരിങ്ങാലക്കുട : 33- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ . 551 പോയിന്റ് നേടിയാണ് നാഷണൽ സ്കൂൾ കിരീടം ചൂടിയത്.
500 പോയിന്റ് നേടികഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി രണ്ടാം സ്ഥാനത്ത് എത്തി. ആതിഥേരായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ആണ് 467 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത്. ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ ആണ് മുന്നിൽ. 251 പോയിന്റ് നേടി ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷണൽ മുന്നിൽ എത്തിയപ്പോൾ , എടതിരിഞ്ഞി എച്ച് ഡി പി 238 ഉം എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ 203 ഉം പോയിന്റ് നേടിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ നാഷണൽ 230 ഉം എടതിരിഞ്ഞി എച്ച്ഡിപി 196 ഉം ലിറ്റർ ഫ്ളവർ സ്കൂൾ 193 ഉം പോയിന്റ് നേടി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി. . യുപി ജനറൽ വിഭാഗത്തിൽ കരുവന്നൂർ സെന്റ് ജോസഫ്സ് 80 പോയിന്റ് നേടി ഒന്നാമതായി. . എൽപി ജനറൽ വിഭാഗത്തിൽ പുതുക്കാട് സെന്റ് സേവ്യേഴ്സ് 65 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി.എൽപി അറബിക്കിൽ കല്ലേറ്റുകര ഐജെ സ്കൂൾ , കാറളം എഎൽപിഎസ്, കരുവന്നൂർ സെന്റ് ജോസഫ്സ് എന്നിവ 45 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗം അറബിക്കിൽ കല്പപറമ്പ് ബിവിഎം 63 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ അറബിക്ക് വിഭാഗത്തിലും 91 പോയിന്റ് നേടി കല്പപറമ്പ് സ്കൂൾ ജേതാക്കളായി. ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിലും യുപി സംസ്കൃതം വിഭാഗത്തിലും 95 ഉം 89 പോയിന്റ് നേടി നാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ സമ്മാനദാനം നിർവഹിച്ചു. മിനി വരിക്കശ്ശേരി, രതി ഗോപി , എ എൻ നീലകണ്ഠൻ, ഡിജു ബിന്ദു, എ എം ജോൺസൻ , ഇന്ദുകല, എം ജെ ഷാജി എന്നിവർ സംസാരിച്ചു.