മികച്ച ഭിന്നശേഷി സൗഹ്യദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌ക്കാരം  നിപ്മറിന് …

മികച്ച ഭിന്നശേഷി സൗഹ്യദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌ക്കാരം

നിപ്മറിന് …

 

 

 

തൃശ്ശൂർ : ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ -നിപ്മർ അർഹമായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.

 

അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.എംപവർമെൻറ് ത്രൂ വോക്കേഷണലൈസേഷൻ, കോൺഫറൻസ് ഹാൾ, ക്യാമ്പസിൽ സൗരോർജ്ജ വിളക്കുകൾ, സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് സെന്റർ, സെറിബ്രൽ പാൾസി റിസർച്ച് & റീഹാബിലിറ്റേഷൻ സെന്റർ, ഡാൻസ് &മ്യൂസിക് തിയേറ്റർ തുടങ്ങി നിരവധി പദ്ധതികൾ ഭിന്നശേഷി സമൂഹത്തിനായി നിപ്മർ പ്രദാനം ചെയ്യുന്നുണ്ട്.

 

വ്യത്യസ്തതരം ഭിന്നശേഷിക്കാർക്കായുളള വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനത്തിൽ വളരെ വിശാലമായ സെന്‍സറി ഗാ൪ഡനും പാ൪ക്കും വീല്‍ ചെയ൪ ഉപയോഗിക്കുന്നവരെ നീന്തല്‍ പരിശീലിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ നീന്തല്‍ കുളവും, ഫുട്ബോള്‍ കളിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളോടെ സജ്ജമാക്കിയ ഗ്രൗണ്ടും, ഭിന്നശേഷിക്കാ൪ക്കായി നടത്തപ്പെടുന്ന ബോഷ്യ എന്ന പാരാലിമ്പിക്ക് സ്പോ൪ട്സില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനവുമെല്ലാം മികവിന്റെ കേന്ദ്രമാക്കി മാറ്റിയതായും മന്ത്രി അറിയിച്ചു.

Please follow and like us: