നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് പ്രിയ ഹാളിൽ പ്രവർത്തനം ആരംഭിച്ചു…
ഇരിങ്ങാലക്കുട : ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പരിപാടി നടക്കുന്ന അയ്യങ്കാവ് മൈതാനത്തിന്റെ അടുത്തുള്ള പ്രിയ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഓഫീസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ പ്രചരണാർത്ഥം നവംബര്‍ 28 ന് ഇരിങ്ങാലക്കുട മഹാത്മ പാര്‍ക്ക് മുതല്‍ മുനിസിപ്പല്‍ പാര്‍ക്ക് വരെ സായാഹ്ന നടത്തവും 30 ന് അയ്യങ്കാവ് മൈതാനിയിൽ ഐക്യകേരള ദീപ ജ്വാല തെളിയിക്കലും ഡിസംബര്‍ ഒന്നിന് പഞ്ചായത്ത്തല വിളംബര ജാഥകളും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
ക്ലബ്ബുകള്‍, വായനശാലകള്‍, റെസിഡന്റസ് അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുന്‍ എംഎല്‍എ പ്രൊഫ. കെ യു അരുണന് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിതാബാലന്‍, വിജയലക്ഷ്മി വിനയചന്ദ്രന്, സന്ധ്യ നൈസണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പള്ളി, ടി വി ലത, ലതാസഹദേവന്‍, സീമ പ്രേംരാജ്, കെ എസ് ധനീഷ്, കെ എസ് തമ്പി, നഗരസഭ കൗൺസിലർ അഡ്വ. കെ ആർ വിജയ, തഹസില്‍ദാര്‍ കെ ശാന്തകുമാരി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.