റോഡിൽ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും സ്വർണ്ണവളയും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറിയ ലോട്ടറി തൊഴിലാളി മാത്യകയായി.

റോഡിൽ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും സ്വർണ്ണവളയും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറിയ ലോട്ടറി തൊഴിലാളി മാത്യകയായി.

 

ഇരിങ്ങാലക്കുട : റോഡിൽ നിന്നും വീണ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും സ്വർണ്ണവളയും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറിയ ലോട്ടറി തൊഴിലാളി മാത്യകയായി. എടക്കുളത്ത് നിന്ന് അരിപ്പാലത്തേക്കുള്ള സ്കൂട്ടിൽ ഉള്ള യാത്രയ്ക്കിടെയാണ് വീട്ടമ്മയായ ജിബിഷയ്ക്ക് ആധാർ , എടിഎം കാർഡുകളും സ്വർണ്ണ വളയും 1200 രൂപയും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. റോഡിൽ നിന്നും വീണ് കിട്ടിയ ബാഗ് ലോട്ടറി തൊഴിലാളി എസ്എൻ പുരം അയിനപ്പുള്ളി വീട്ടിൽ അരുൺ കാട്ടൂർ സ്‌റ്റേഷനിൽ എല്പിക്കുകയായിരുന്നു. കാട്ടൂർ എസ് ഐ ഷിബിൻ, എഎസ്ഐ ശ്രീജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ അരുൺ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി.

Please follow and like us: