ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി; സമർപ്പണ ചടങ്ങ് നവംബർ 14 ന് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ നാല് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നു. നവംബർ 14 ന് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് അഡ്വ ജോൺ നിധിൻ തോമസ്, സെക്രട്ടറി ബിജോയ് പോൾ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ മെഷീനുകളുടെ സമർപ്പണവും ഡിസ്ട്രിക്ട് ഗവർണർ ടോണി എനോക്കാരൻ ഡയാലിസിസ് സെന്ററിന്റെ പുനർസമർപ്പണവും നിർവഹിക്കും. സെന്റർ ആരംഭിച്ച് ഒൻപത് വർഷം പിന്നിടുമ്പോൾ 45000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും ഇവർ അറിയിച്ചു. ക്ലബ് അഡ്മിനിസ്ട്രേറ്റർ കെ എൻ സുഭാഷ്, ഹോസ്പിറ്റൽ മാനേജർ ആൻജോ ജോസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.