ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-മത് സംസ്ഥാന കലോൽസവം നവംബർ 4 ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ; 19 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 451 വിദ്യാർഥികൾ …

ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-മത് സംസ്ഥാന കലോൽസവം നവംബർ 4 ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ; 19 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 451 വിദ്യാർഥികൾ …

 

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-മത് സംസ്ഥാന കലോൽസവത്തിന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകുന്നു. ” ഭവൻസ് ഫെസ്റ്റി ” ന്റെ ഒന്ന് , രണ്ട് കാറ്റഗറികളിലെ മൽസരങ്ങളാണ് ഭാരതീയ വിദ്യാഭവന്റെ ഇരിങ്ങാലക്കുട കേന്ദ്രത്തിൽ നവംബർ 4 ന് അരങ്ങേറുന്നത്. 4 ന് രാവിലെ 9 ന് നടക്കുന്ന ചടങ്ങിൽ തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് ഭവൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, ഭവൻസ് ഇരിങ്ങാലക്കുട കേന്ദ്രം ചെയർമാൻ സി സുരേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കൂടിയാട്ട കലാകാരി കപില വേണു മുഖ്യാതിഥിയായി പങ്കെടുക്കും. ഭവൻസിന്റെ കീഴിലുള്ള സ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ നിന്നായി 451 കുട്ടികൾ 19 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കും. മെയിൻ സ്റ്റേജ്, ഓഡിറ്റോറിയം അടക്കം 11 വേദികളിലായിട്ടാണ് മൽസരങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. വൈകീട്ട് 4 ന് നടക്കുന്ന സമാപന ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് മുഖ്യാതിഥി ആയി പങ്കെടുക്കും. ജനറൽ കൺവീനർ സുജാത രാമനാഥൻ , സ്കൂൾ എക്സിക്യൂട്ടീവ് വൈസ്- ചെയർമാൻ സി നന്ദകുമാർ , സ്കൂൾ സെക്രട്ടറി വി രാജൻ, പിടിഎ പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: