മാപ്രാണം പള്ളി തിരുന്നാളിനിടെ യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതികൾ അറസ്റ്റിൽ …
ഇരിങ്ങാലക്കുട : മാപ്രാണം പള്ളി തിരുന്നാളിനിടെ യുവാവിനെ കുത്തി പരിക്കേല്പിച്ച പ്രതികൾ അറസ്റ്റിൽ . മാപ്രാണം സ്വദേശികളായ മറോക്കി വീട്ടിൽ ജിൻസ് (24) ,പാലത്തറ വീട്ടിൽ നിപുൽ ( 22 ) എന്നിവരെയാണ് സി ഐ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ വർഷം സെപ്തംബർ 13 ന് ആയിരുന്നു സംഭവം. മാപ്രാണം പള്ളിത്തറ വീട്ടിൽ ഷാന്റോ ( 40 ) വിനാണ് കുത്തേറ്റത്. എഴുന്നെള്ളിപ്പിനിടെ നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ തിരിച്ച് മാപ്രാണത്ത് എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.എസ്ഐ മാരായ ക്ലീറ്റസ് , എൻ കെ അനിൽകുമാർ , കെ പി ജോർജ്ജ്, ഉദ്യോഗസ്ഥരായ ഉല്ലാസ് പൂതോട്ട്, വഹാദ് ആനാപ്പുഴ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.