പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു; പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ എഴ് നാളുകൾ …

പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു; പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ എഴ് നാളുകൾ …

 

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുല്ലൂർ നാടക രാവിന് തിരി തെളിഞ്ഞു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടക രാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. കലാകാരികളായ ഹൃദ്യ ഹരിദാസ് , ശ്രീലക്ഷ്മി ബിജു ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് കീഴാറ്റൂർ, അഞ്ജു ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ സജു ചന്ദ്രൻ സ്വാഗതവും ചമയം സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. പ്രൊഫ സാവിത്രി ലക്ഷ്മണൻ , സജീവ്കുമാർ കല്ലട, പി കെ പ്രസന്നൻ , എം ബി രാജേഷ്, കാറളം പ്രദീപ്, സുധീർ ഇളന്തോളി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിന്റെ ” മൊഴി ” അവതരിപ്പിച്ചു. ഒക്ടോബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലായി ആറ് പ്രൊഫഷണൽ നാടകങ്ങളും രണ്ട് അമ്വേച്ചർ നാടകങ്ങളുമാണ് ടൗൺ ഹാളിൽ അവതരിപ്പിക്കുന്നത്.

Please follow and like us: