വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര മേഖലകളിൽ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പരിശോധന; മൂന്നുറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും നാലര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു ; വെള്ളിക്കുളങ്ങര സ്വദേശി റിമാന്റിൽ …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വരന്തരപ്പിള്ളിയിൽ നിന്ന് 300 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിച്ച 500 ലിറ്റർ ടാങ്കും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി നാടാപ്പാടം തെക്കൻ ബാബുവിന് (50 വയസ്സ് ) എതിരെ കേസ്സെടുത്തു. വെള്ളിക്കുളങ്ങരയിൽ വിദേശമദ്യവില്പന നടത്തി വന്നിരുന്ന തുലാപ്പറമ്പൻ വർഗ്ഗീസ് (73) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നാലര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. റേഞ്ച് ഇൻസ്പെക്ടർ എ ബി പ്രസാദിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരായ ഫാബിൻ പൗലോസ്, പി കെ ഉണ്ണികൃഷ്ണൻ , എ ടി ഷാജു, പി ആർ രഞ്ജു, കെ എൽ ജയ്സൻ , ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവരും പങ്കെടുത്തു.