” സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യവുമായി യുഡിഎഫിന്റെ സമരപ്രചരണയാത്ര …
ഇരിങ്ങാലക്കുട : “സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും,അഴിമതിക്കും എതിരെ യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചരണ പദയാത്രയുമായി യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മുനിസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർലി, എൽ ഡി ആന്റോ, മണ്ഡലം ഭാരവാഹികളായ എ.സി സുരേഷ്, കെ എം ധർമ്മരാജൻ, ടി ജി പ്രസന്നൻ, തോമസ് കോട്ടോളി, ജസ്റ്റിൻ ജോൺ, ജോസ് മാമ്പിള്ളി, എൻ ജെ ജോയ്, സത്യൻ തേനാഴിക്കുളം എന്നിവർ നേതൃത്വം നൽകി. പി ടി ജോർജ് സ്വാഗതവും സിജു യോഹന്നാൻ നന്ദിയും പറഞ്ഞു.