തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു …
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു . പടിയൂർ പഞ്ചായത്തിൽ മഴുവഞ്ചേരി തുരുത്തിൽ അടിപറമ്പിൽ വിജേഷിന്റെയും മുരിയാട് പഞ്ചായത്തിൽ തുറവൻകാട് പുതുക്കാട്ടിൽ രവിചന്ദ്രന്റെയും തുടർച്ചയായ വീടുകളാണ് ഭാഗികമായി തകർന്നത്. ജലനിരപ്പ് ഉയർന്നതോടെ കൂത്തുമാക്കൽ, ഇല്ലിക്കൽ റഗുലേറ്റുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൂത്തുമാക്കലിൽ അഞ്ച് ഷട്ടറുകൾ തുറന്നതായി അധികൃതർ അറിയിച്ചു.